Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം;5 പേര്‍ അറസ്റ്റില്‍ .

HIGHLIGHTS : 5 arrested for drug dealing on railway tracks in Parappanangadi

പരപ്പനങ്ങാടി : റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്ക്മരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ പരിശോധനയില്‍ 5 പേര്‍ അറസ്റ്റിലായി. അഞ്ചപ്പുര, പരപ്പനങ്ങാടി സ്വദേശി പള്ളിച്ചന്റെ പുരക്കല്‍ മിസ്ബാഹ് (22) , അരിയല്ലൂര്‍ നാല് സെന്റ് കോളനി പരീച്ചന്റെ പുരക്കല്‍ ഫൈജാസ്(26), അരിയല്ലൂര്‍ മുദിയംബീച്ച് ചീമാമുന്റെ പുരയ്ക്കല്‍ നവാഫ്(22),ചെട്ടിപ്പടി കുറ്റ്യാടി മുഹമ്മദ് ഫായിസ്(21), ചെട്ടിപ്പടി കറുത്തമാക്കന്റകത്ത് ബബൂല്‍ അരിയാന്‍(18) എന്നിവരാണ് അറസ്റ്റിലായത്.

രാത്രികാലങ്ങളില്‍ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും പരാതില്‍കിയതായി പോലീസില്‍ പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വള്ളിക്കുന്ന് നവജീവന്‍ സ്‌കൂളിനു സമീപത്തായി ട്രാക്കില്‍ കഞ്ചാവ് ഉപയോഗത്തില്‍ ശേഷം ഉണ്ടായ അടിപിടിയില്‍ അത്താണിക്കല്‍ സ്വദേശിയായ ഷക്കത്തലി എന്നയാളെ പോലീസ് റിമാന്റ് ചെയ്തിരുന്നു.

sameeksha-malabarinews

പിടിയിലായ ബബൂല്‍ അരിയാന്‍ കൂട്ടു മൂച്ചി പെട്രോള്‍ പമ്പില്‍ മയക്കുമരുന്നു ലഹരിയില്‍ അടി പിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ്. പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ്, എസ്‌ഐ രാധാകൃഷ്ണന്‍, പോലീസുകാരായ ജിതിന്‍, പ്രശാന്ത്, ഡാന്‍ സാഫ് ടീമംഗങ്ങളായ ജിനേഷ് , ആല്‍ബിന്‍ , വിപിന്‍, അഭിമന്യു, സബറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് പോലീസിനെ അറിയിക്കുന്നതിന് 9497 94 7225(സിഐ പരപ്പനങ്ങാടി), 8594043757 (ആല്‍ബിന്‍ ),8089731400 (സബറുദീന്‍),9656262199 (അഭിമന്യൂ )9446636970 (വിപിന്‍ )8113924234 (ജിനേഷ് ) എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!