5-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മൂത്രം കുടിപ്പിച്ച് ശിക്ഷ നടപ്പാക്കി

HIGHLIGHTS : കൊല്‍ക്കത്ത : ഞെട്ടിപ്പിക്കുന്ന ശിക്ഷാവിധി

കൊല്‍ക്കത്ത : ഞെട്ടിപ്പിക്കുന്ന ശിക്ഷാവിധി നടപ്പാക്കിയത് രവീന്ദ്ര നാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനുകീഴിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്.

സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന കുട്ടി രാത്രിയില്‍ അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചുപോയി എന്ന കുറ്റത്തിനാണ് വാര്‍ഡന്‍ ഈ പെണ്‍കുട്ടിയെ അവളുടെ മൂത്രം കുടിപ്പിച്ചത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

sameeksha-malabarinews

യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉമ പോദാര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

എന്നാല്‍ കൂട്ടിയോട് വാര്‍ഡന്‍ മൂത്രം വീണ കിടക്ക വിരി നക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് സര്‍വകലാശാല അധികൃതരടെ വിശദീകരണം. സംഭവത്തെ കുറിച്ച് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വിശ്വഭാരതി സര്‍വ്വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാളില്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!