HIGHLIGHTS : തിരു: മലപ്പുറം ജില്ലയിലെ 33 അണ്‍എയ്ഡഡ് സ്‌കൂളുകളടക്കം മലബാറിലെ 36
തിരു: മലപ്പുറം ജില്ലയിലെ 33 അണ്‍എയ്ഡഡ് സ്‌കൂളുകളടക്കം മലബാറിലെ 36 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് എയ്ഡഡ് മേഖലയിലാക്കാന്‍ നീക്കം. മുസ്ലിംലീഗ് മന്ത്രിമാരാണ് മന്ത്രിസഭായോഗത്തില്‍ ഈ ആശ്യം ഉന്നയിച്ചത്. ഈ നീക്കത്തിനെതിരെ മന്ത്രിസഭയില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. അധ്യാപകര്‍ക്ക് ശബളം നല്‍കി സ്‌കൂളുകള്‍ ഏറ്റെടുക്കാനാണ് തീരുമാനം. മുസ്ലിംലീഗിന് പ്രാമുഖ്യമുള്ള മാനേജുമെന്റുകളാണ് ഇവയില്‍ ഭൂരിഭാഗവും.
മതന്യൂനപക്ഷങ്ങളുടെ വദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ സ്‌കീമിലുള്‍പ്പെടുത്തിയാണ് ഈ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഈ 36 സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വഹിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
മന്ത്രിസഭാ യോഗത്തില്‍ വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഈ കാര്യം ഉന്നയിച്ചത്. ആര്യാടന്‍ മുഹമ്മദും കെഎം മാണിയും ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. സാമൂഹിക പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനം യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നാണ് ആര്യാടന്‍ പ്രതികരിച്ചത്. ഈ തീരുമാനം നടപ്പിലാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിംലീഗ് ശ്രമിച്ചെങ്കിലും യുഡിഎഫ് സര്‍്ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ച ഘട്ടത്തില്‍ താല്‍്ക്കാലികമായി പിന്‍മാറുകയായിരുന്നു.