35 വര്‍ഷങ്ങള്‍ക്ക് ശേഷം ചട്ടക്കാരി വരുന്നു.

ചട്ടക്കാരി വരികയാണ് ഇന്നത്തെ മധ്യവയസ്‌കരുടെ കൗമാര കാല ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍. 35 വര്‍ഷം മുമ്പ് അന്നത്തെ തെന്നിന്ത്യന്‍ താരം ലക്ഷമി അവതരിപ്പിച്ച ആഗ്ലോ ഇന്ത്യന്‍ നായിക ജൂലിയെ ഇന്ന് സെല്ലുലോയിഡിലെത്തിക്കുന്നത് പൂര്‍ണയാണ്. നമ്മുടെ കണ്ണൂര്‍ക്കാരി ഷംന കാസിമാണ് ഈ പൂര്‍ണ.

നീലത്താമരയും, രതിനിര്‍വേദവും വന്ന വഴിയിലൂടെ തന്നെയാണ് ചട്ടക്കാരിയും വരുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കിയ ഈ ചെറിയ ചിത്രം പക്ഷേ ബോക്‌സ് ഓഫീസില്‍ പുതിയ റിക്കോര്‍ഡുകള്‍ തീര്‍ക്കുമെന്നാണ് നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാറിന്റെ വിശ്വാസം.
ഒരു മികച്ച പ്രണയകഥയായ ചട്ടക്കാരിക്ക് എക്കാലത്തും മാര്‍ക്കറ്റുണ്ടാകുമെന്ന് തന്നെയാണ് നിര്‍മ്മാതാവ് കരുതുന്നത്.

അന്ന് ചട്ടക്കാരി സംവിധാനം ചെയ്തത് കെ.എസ് മാധവനാണെങ്കില്‍ ഇന്ന് ചിത്രം സംവിധാനം ചെയ്യുന്നത് അദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. ഹേമന്താണ് നായകന്‍.

Share news
error: Content is protected !!
Scroll to Top