HIGHLIGHTS : കൊച്ചി : ബസ്ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 29ന്
കൊച്ചി : ബസ്ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 29ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ബസുടമകളുടെ ഏഴ് സംഘടനകള്‍ ചേര്‍ന്ന ഓള്‍കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പണിമുടക്ക് തീരുമാനിച്ചതെന്ന് ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.
ചര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് കഴിഞ്ഞമാസം 25 ന് ഗതാഗമന്ത്രിയുമായി ചര്‍ച്ചനടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് പത്ത് ദിവസത്തിനകം അനുകൂലമായ മറുപടി തരാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പത്ത് ദിവസം കഴിഞ്ഞെ തീരുമാനം അറിയിക്കാനാവു എന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നതെന്നും ഇതെ തുടര്‍ന്നാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബസുടമകള്‍ പറഞ്ഞു

