HIGHLIGHTS : ഭൂവനേശ്വര്‍: ദന്വതികളടക്കം എട്ടു പേരെ കൊലപ്പെടുത്തുകയും
ഭൂവനേശ്വര്‍: ദന്വതികളടക്കം എട്ടു പേരെ കൊലപ്പെടുത്തുകയും അഞ്ച് പേരെ ഗുരതരമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കരടിയെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഒറീസ്സയിലെ കൊരാപ്പത്ത് ജില്ലയിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ആന്ദ്രമുണ്ട ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ഒരു സ്ത്രീയടക്കം അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. പിന്നീട് കരടി കാട്ടിലേക്ക് കയറി പോകുകയായിരുന്നു. പിന്നീട് ഞായറാഴ്ച രാവലെ വീണ്ടും നാട്ടിലിറങ്ങിയ കരടി മൂന്ന് പേരെ കൂടി കൊവപ്പെടുത്തിയതോടെ നാട്ടൂകാര്‍ രോഷാകുലരാകുയായിരുന്നു


തുടര്‍ന്ന് കരടിയെ തിരഞ്ഞ് ഗ്രാമീണര്‍ കാട്ടിലേക്ക് കയറുകയും കരടിയെ കണ്ടത്തി വടിയും കല്ലും ആയുധങ്ങളും ഉപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു.
പോലീസും ഫോറസ്റ്റ് അധികൃതരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.