HIGHLIGHTS : ദില്ലി: കേന്ദ്രമന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി 22 മന്ത്രിമാര്‍
ദില്ലി: കേന്ദ്രമന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്തു. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും മാണ് കേന്ദ്രമന്ത്രിമാരായ മലയാളികള്‍.
കെ.റഹ്മാന്‍ ഖാന്‍, ദിന്‍ഷാ പട്ടേല്‍, അജയ് മാക്കന്‍, പള്ളം രാജു, അശ്വനി കുമാര്‍, ഹരീഷ് റാവത്, ചന്ദ്രേഷ് കുമാരി കട്ടോച് എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാര്‍.


ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, താരിഖ് അന്‍വര്‍, ജയസൂര്യ പ്രകാശ് റെഡ്ഡി, റാണി നാരാ, അധിര്‍ രഞ്ജന്‍ ചൗധരി, എ.എച്ച്.ഖാന്‍ ചൗധരി, സരവെ സത്യനാരായണ, നിനോങ് എറിങ്, ദീപാ ദാസ് മുന്‍ഷി, പോരികാ ബല്‍റാം നായിക്, ഡോ.കില്ലി കൃപാറാണി, ലല്‍ച്ചന്ദ് കട്ടാരിയ എന്നിവരാണ് സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
മനീഷ് തിവാരി, ചിരഞ്ജീവി എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനില്‍ രാവിലെ 11.30 ന് ആരംഭിച്ച ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മറ്റ് കേന്ദ്രമന്ത്രിമാര്‍, രാഹുല്‍ഗാന്ധി, പ്രതിപക്ഷത്തെ മറ്റ് നേതാക്കള്‍ എന്നിവരും പങ്കെടുത്തു.