2020 ലെ ഒളിമ്പിക്‌സിന് ടോക്കിയോ വേദിയാകും

ബ്യൂണസ് ഐറിസ്: 2020 ല്‍ നടക്കുന്ന ഒളിമ്പിക്‌സിന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ വേദിയാകും. മാഡ്രിഡ്, ഇസ്താംബൂള്‍ നഗരങ്ങളെ പിന്തള്ളിയാണ് ടോക്കിയോ ഈ സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്.

2020 ലെ ഒളിമ്പിക്‌സ് വേദി കണ്ടെത്താനായി നടന്ന വോട്ടെടുപ്പിന്റെ മുന്നോടിയായി ടോക്കിയോക്കായി ജാപ്പാനും, മാഡ്രിഡിനു വേണ്ടി സ്‌പെയിനും, ഇസ്താംബൂളിന് വേണ്ടി തുര്‍ക്കിയും മികച്ച ക്യാമ്പയിനാണ് നടത്തിയത്. എന്നാല്‍ വോട്ടെടുപ്പിന്റെ തുടക്കത്തില്‍ തന്നെ മാഡ്രിഡ് പുറത്തായി.

ഇതെ തുടര്‍ന്ന് 36 നെതിരെ 60 വോട്ടുകള്‍ക്ക് ഇസ്താംബൂളിനെ മറികടന്ന ടോക്കിയോ രണ്ടു ഒളിമ്പിക്‌സുകള്‍ക്ക് വേദിയാകുന്ന ഏഷ്യന്‍ രാജ്യമെന്ന ചരിത്രനിയോഗത്തിലേക്ക് കടക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top