Section

malabari-logo-mobile

തദ്ദേശ തെരഞ്ഞെടുപ്പ്:2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുത്;ഹൈക്കോടതി

HIGHLIGHTS : തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് 2020 ഫെബ്രുവരി ഏഴുവരെ ചേര്‍ത്ത പേരുകള്‍...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് 2020 ഫെബ്രുവരി ഏഴുവരെ ചേര്‍ത്ത പേരുകള്‍ കൂടി ചേര്‍ത്തിരിക്കുന്ന പുതിയ പട്ടിക് ഉണ്ടാക്കാം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2105 ലെ വോട്ടര്‍ പട്ടിക കരടായെടുത്ത് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് യുഡിഎഫ് ഇതിനെതിര സിംഗിള്‍ ബെഞ്ചില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സിംഗിള്‍ ബെഞ്ച് യുഡിഎഫ് നല്‍കിയ ഹരജിയെ തള്ളുകയായിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

sameeksha-malabarinews

2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്നും 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി വിധിച്ചു.

ചീഫ് ജസ്റ്റിസ് മണികുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെതാണ് ഉത്തരവ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!