
കോഴിക്കോട്:മേഖല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി 15 സിനിമകള്‍ ഓഗസ്റ്റ് 9 പ്രദര്‍ശിപ്പിക്കും. ഒട്ടേറെ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഇറാനിയന്‍ ചിത്രം ‘ ഇന്‍ ദി ലാന്റ് ഓഫ് ബ്രദേഴ്‌സ്’ കൈരളി തിയേറ്ററില്‍ രാവിലെ 9 30ന് പ്രദര്‍ശിപ്പിക്കും. ഇറാനില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മൂന്ന് പേരുടെ തീവ്രമായ അനുഭവങ്ങളാണ് 95 മിനിറ്റുള്ള ചിത്രം പറയുന്നത്.
കൗമാരക്കാരികളുടെ കഥ പറയുന്ന ലിത്വാനിയന്‍ ചലച്ചിത്രം ടോക്‌സിക്കാണ് ലോകസിനിമാ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയ ചലച്ചിത്രം. ലോക്കാര്‍ണോ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് പുരസ്‌ക്കാരം ലഭിച്ച സിനിമയാണിത്. വൈകീട്ട് മൂന്ന് മണിക്ക് കോര്‍ണേഷനിലാണ് പ്രദര്‍ശനം.
ഐഎഫ്എഫ്‌കെയില്‍ വലിയ സ്വീകര്യത നേടിയ അങ്കമ്മാള്‍ എന്ന തമിഴ് ചിത്രം രാവിലെ 11.30 ന് കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ’ കൊടിത്തുണി ‘ എന്ന ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ച സിനിമ മലയാളി വിപിന്‍ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തത്. സ്്ത്രീകളുടെ സ്വത്വബോധം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജാതി, വര്‍ഗ്ഗം, നഗര മേധാവിത്വം, പുരുഷ കാപട്യം തുടങ്ങിയ വിഷയങ്ങളെ സിനിമ അഭിസംബോധന ചെയ്യുന്നു.
മലയാളം സിനിമ ടുഡേ’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ‘വിക്ടോറിയ’ അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്നു. ശിവരഞ്ജിനി ജെയാണ് സംവിധാനം. വനിതാസംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പദ്ധതിയിലൂടെയാണ് സിനിമ നിര്‍മിച്ചത്. വൈകിട്ട് 6.15ന് കൈരളിയിലാണ് പ്രദര്‍ശനം.
മേളയില്‍ പകല്‍ 11.15 ന് ശ്രീ യില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ക്യുപ്പിഡ് സോ ദ സ്റ്റാര്‍’ ഒരു കൂട്ടായ്മയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നിച്ചു പഠിച്ച സംഘമാണ് ചിത്രത്തിന് പിന്നില്‍. ഐഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ കഥയ്ക്ക് പ്രചോദനമായത് സമകാലിക സംഭവങ്ങളാണ്. നവാഗതയായ ആദിത്യ ബേബിയാണ് സംവിധാനം ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




