രാജസ്ഥാനില്‍ 14 കാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേര്‍ അറസ്റ്റില്‍

രാജസ്ഥാന്‍ ധോല്‍പൂര്‍ ജില്ലയിലെ ബാരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ എത്തിയ 14 കാരിയെ, 6 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെയും ചോദ്യം ചെയ്തുവരികയാണ്.

രണ്ടാം ദിവസം പെണ്‍കുട്ടിയെ ഭൂതേശ്വര്‍ ക്ഷേത്രത്തിന് സമീപം കണ്ടെത്തി. കുട്ടി തന്നെയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top