റെയില്‍വേ പാളത്തില്‍ കല്ലുവച്ച 13കാരന്‍ പിടിയില്‍

താനൂര്‍: പരിയാപുരത്ത് റെയില്‍വേ പാള ത്തില്‍ കല്ലുവച്ച് അപായമുണ്ടാ ക്കാന്‍ ശ്രമിച്ച 13കാരന്‍ പിടി യില്‍. ബുധന്‍ വൈകിട്ട് 5.45നാ ണ് സംഭവം. പാളത്തില്‍ കല്ല് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റെയി ല്‍വേ ഉദ്യോഗസ്ഥരെ വിവരമറി യിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ തവനൂ രില്‍ ജുവനെല്‍ ജസ്റ്റിസ് ബോര്‍ ഡ് അംഗത്തിന് മുമ്പില്‍ ഹാജരാ ക്കിയ കുട്ടിയില്‍നിന്നും ബോര്‍ഡ് അംഗം വിശദവിവരങ്ങള്‍ ശേഖരി ച്ചു. ബോര്‍ഡ് അംഗം മുമ്പാകെ കുറ്റം സമ്മതിച്ചു ബാലനെ 18വരെ കൗണ്‍സലിങ് നടത്തുന്നതിനാ യി കോഴിക്കോട് ഒബ്സര്‍വേ ഷന്‍ ഹോമിലേക്കയച്ചു.

തിരൂര്‍ ആര്‍പിഎഫ് എസ്ഐ സുനില്‍കുമാറിന്റെ നേതൃത്വത്തി ലുള്ള സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ ഉത്തര വാദിയായ ബാലനെ കണ്ടെത്തു കയായിരുന്നു. പിതാവിന്റെ സാ ന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യ ലിനൊടുവില്‍ കുറ്റം സമ്മതിച്ചു ബാലന്‍ കളിക്കിടെ തമാശയ്ക്ക് ചെയ്തതാണെന്ന് മൊഴി നല്‍കി. സാക്ഷികളുടെ സാന്നിധ്യ ത്തില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി യും രേഖപ്പെടുത്തി. തിരൂര്‍ റെയി ല്‍വേ പൊലീസ് സ്റ്റേഷനില്‍ രജി സ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കെതിരെ കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top