13കാരന് ബോധക്ഷയം ;മമ്പുറത്ത് വ്യാജസിദ്ധന്‍ പിടിയില്‍

തിരൂരങ്ങാടി :മമ്പുറം മഖാമിനടുത്ത് ചികത്സ നടത്തിയിരുന്ന വ്യാജസിദ്ധനെ നാട്ടുകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഞായറാഴ്ച രാത്രിയില്‍ ഇയാള്‍ നല്‍കിയ ‘മന്ത്രിച്ചൂതിയ വെള്ളം’ കുടിച്ച് തിരൂര്‍ സ്വദേശിയായ കൗമാരക്കാരന് ബോധക്ഷയമുണ്ടാവുകയായിരുന്നത്രെ. തുടര്‍ന്ന് ഇന്നു രാവിലെയോടെ ബന്ധുക്കളും നാട്ടകാരും ഇയാളുടെ സ്ഥാപനത്തില്‍ നിന്നും പിടിച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.

തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയായ ഇയാള്‍ കുറച്ചുകാലമായി മഖാമിനടുത്ത് മുറിയെടുത്ത് ബോര്‍ഡ് വെക്കാതെ ചികിത്സ നടത്തി വരികയായിരുന്നു. പലയിടങ്ങളില്‍ നിന്നും ഇയാളില്‍ നിന്നും ചികിത്സതേടി ആളുകള്‍ എത്തിച്ചേരാറുണ്ട്.

ഇയാളെ തിരൂരങ്ങാടി പോലീസ് ചോദ്യം ചെയതുവരികയാണ്.

Share news
error: Content is protected !!
Scroll to Top