HIGHLIGHTS : ഇന്ന് 12-12-12 . തീയതിയും മാസവും വര്‍ഷവും മുന്ന് പന്ത്രണ്ടുകളില്‍
ദില്ലി : ഇന്ന് 12-12-12 . തീയതിയും മാസവും വര്‍ഷവും മുന്ന് പന്ത്രണ്ടുകളില്‍ സംഗമിക്കുന്ന അപൂര്‍വ്വ ദിവസം. പത്ത് മാസം ഗര്‍ഭിണികളായ കറെ അമ്മമാര്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നു. മറ്റൊന്നിനുമല്ല ഇന്ന് തന്നെ പ്രസവിക്കാന്‍. ഇന്ന് ജനിക്കുന്ന കുട്ടികള്‍ ഭാഗ്യവാന്‍മാരും ഭാഗ്യതികളുമായിരിക്കുമെന്ന സംഖ്യാജോതിഷികളുടെ വാക്കു വിശ്വസിച്ചാണ് ഇന്നേ ദിവസം തന്നെ സിസേറിയന്‍ ചെയ്തായാലും കൂട്ടിയെ പുറത്തെടുക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളത്. ഇന്ന് ജനിക്കുന്ന കുട്ടികള്‍ ആള്‍റൗണ്ടര്‍മാരാകുമെന്നാണ് ഇവരുടെ പ്രവചനം.
നൂറ്റാണ്ടില്‍ ഒരിക്കലാണ് ഇത്തരം 12-12-12 ഒത്തു വരിക. ദില്ലിയില്‍ ഇത്തരം പ്രസവത്തിനു തയ്യാറായി ക്യൂ നില്‍ക്കുന്ന ദിവ്യസിക്ക് പറയാനുള്ളത് മറ്റൊരു പ്രത്യേകതയാണ്. 11-11-11 നാണ് അവരൂടെ വിവാഹം നടന്നത്. ഇനി 12-12-12ന് ഒരു കുഞ്ഞിനെക്കൂടി ലഭിക്കാനുള്ള പ്രര്‍ത്ഥനയിലാണ് ഈ കുടുംബം.


ഏതായാലും ദില്ലിയിലും ബാംഗ്ലൂരും വാരണസിയിലുമല്ലാം ആശുപത്രികളില്‍ വളര്‍ച്ചയാകാത്ത ഗര്‍ഭസ്ഥ ശിശുവിനെ പ്രസവിപ്പിക്കാനായി പ്രത്യേക അപേക്ഷ നല്കി കാത്തിരുക്കുന്നവര്‍ ഈ ദിനത്തിന്റെ അദ്തഭുതം മാത്രം നോക്കുമ്പോള്‍ ഓര്‍ക്കുക കുഞ്ഞിന്റെ ആരോഗ്യമാണ് പരമപ്രധാനം.