കൊച്ചി: സ്വകാര്യബസ് തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ സംഘടനകളുമായി ചര്‍ച്ചനടത്തുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
നാളെ രാവിലെ 11 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച നടത്തും. കഴിഞ്ഞമാസം മന്ത്രിയുടെയും ലേബര്കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഇന്നലെ അര്‍ധരാത്രിമുതല്‍ സമരം തുടങ്ങിയത്.
നിലവിലെ ശമ്പളത്തില്‍ 50 ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




