Section

malabari-logo-mobile

സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ ശക്തമായ നടപടിസ്വീകരിക്കും;മുഖ്യമന്ത്രി

HIGHLIGHTS : തൃശൂര്‍: സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒരു ദാക്ഷീ...

തൃശൂര്‍: സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒരു ദാക്ഷീണ്യവും ഉണ്ടാവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പിങ്ക് പോലീസ് പട്രോള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തില്‍ പകുതിയോളം സ്ത്രീ‌കളാണ്. അവരെ അവഗണിച്ച് നാടിന് പുരോഗതി നേടാനാവില്ല. തൊഴിലിടങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്ത്രികള്‍ പീഡനത്തിന് ഇരയാവുന്നുണ്ട്.

sameeksha-malabarinews

എന്നാല്‍ എല്ലാ കാലത്തും ഇങ്ങിനെയാവുമെന്ന് കരുതേണ്ട. അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പീഡനത്തിനരയാവുന്ന സ്ത്രികള്‍ ജിവിതകാലം മുഴുവന്‍ അപമാനഭാരംപേരി ജീവിക്കേണ്ടിവരുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ മനസ്സാക്ഷിയുള്ള സമൂഹത്തിന് കഴിയില്ല. സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തിലെങ്കിലൂം അവസാനിപ്പിക്കണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി പിങ്ക് പോലീസ് പട്രോളിംഗിനെ കാണണം.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ട്വീഴ്ചയും ഉണ്ടാവില്ല. പോലീസ് സ്റ്റേഷനുകളില്‍ ഭിതിയല്ല സുരക്ഷിതത്വബോധമാണ് ഉണ്ടാവേണ്ടത്. പോലീസിന്റെ ശൈലിയില്‍ മാറ്റം വരുത്തണം. പിങ്ക് പോലീസ് പട്രോളില്‍ സ്ത്രികള്‍ക്ക് നിര്‍ഭയമായി വിളിക്കാം. പരുഷമായ പെരുമാറ്റം ഉണ്ടാവില്ല. വിളിക്കുന്നവരുടെ പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നമായി കണ്ട് പരിഹക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക എന്ന വലിയ ലക്ഷ്യബോധത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!