സുര്യനെല്ലിക്കേസില്‍ പി. ശശിയും എം കെ ദാമോദരനും ഇടപെട്ടോയെന്ന് പരിശോധിക്കണം;വിഎസ്

തിരു: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്‍ കുടുങ്ങാതിരിക്കാന്‍ നായനാരുടെ പൊളിറ്റിക്കളല്‍ സക്രട്ടറി പി ശശിയും അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ എം കെ ദാമോദരനും ഇടപെട്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ കേസില്‍ പി ജെ കുര്യന് അനുകൂലമായ സുകുമാരന്‍ നായരുടെ മൊഴി അവിശ്വസനീയമാണെന്നും സത്യമാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കണെം. മൊഴി വ്യാജമാണെങ്കില്‍ സുകുമാരന്‍ നായരെ പ്രോസ്‌ക്യൂട്ട് ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.

ഐസ്‌ക്രീം കേസ്ില്‍ ദാമോദരന്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷികക്കാന്‍ ശ്രമിച്ചതായും അതെ പോലെ കുര്യനെ രക്ഷി്ക്കാന്‍ ശ്രമിച്ചുവെന്ന് സംശിക്കാമെന്നും വിഎസ് പറഞ്ഞു.

പിജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഈ കേസില്‍ സിബി മാത്യൂസ് ഇരട്ടറോള്‍ കളിച്ചുവെന്നും വിഎസ് ആരോപിച്ചു.

 

 

Share news
error: Content is protected !!
Scroll to Top