Section

malabari-logo-mobile

സിന്‍ഡിക്കേറ്റ് ബാങ്കിലെ 1000 കോടിയുടെ തട്ടിപ്പില്‍ സിബിഐ അന്വേഷണം

HIGHLIGHTS : ദില്ലി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കില്‍ 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തില്‍ സിബിഐ അന്വ...

imagesദില്ലി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കില്‍ 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയതായും സിബിഐ അറിയിച്ചു. ബാങ്ക് ബ്രാഞ്ചുകളിലും ജീവനക്കാരുടെ താമസസ്ഥലത്തുമുള്‍പ്പെടെ പത്തോളം കേന്ദ്രങ്ങളില്‍ സിബിഐ ഇതുസംബന്ധിച്ച് തിരച്ചില്‍ നടത്തിയതായും സിബിഐ വക്താവ് ദേവ്പ്രീത് സിംഗ് പറഞ്ഞു.
വ്യാജ ബില്ലുകള്‍ ഹാജരാക്കിയതും, നിലവിലില്ലാത്ത ഇന്‍ഷുറന്‍സ് പോളിസികളില്‍ ഓവര്‍ഡ്രാഫ്റ്റ് അനുവദിച്ചതും ഉള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് സിബിഐ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇനിയും സിന്‍ഡിക്കേറ്റ് ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരിവിലയില്‍ 3.4 ശതമാനത്തിന്റെ ഇടിവുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!