Section

malabari-logo-mobile

സികെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി

HIGHLIGHTS : ആലപ്പുഴ: ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു ബത്തേരി മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി സികെ ...

ck-januആലപ്പുഴ: ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു ബത്തേരി മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി സികെ ജാനു വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സികെ ജാനു വെള്ളാപ്പളളി നടേശനെ കാണുന്നത്.

നേരത്തെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സികെ ജാനു മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് പാര്‍ട്ടിയുടെ നേതാവായ വെള്ളാപ്പള്ളി നടേശനുമായി സികെ ജാനു കൂടിക്കാഴ്ച നടത്തുന്നതും. സികെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഗോത്രമഹാസഭയിലെ ഗീതാനന്ദന്‍ അടക്കമുളള നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സി.കെ ജാനുവിന് ആരുടെയും പിന്തുണ ഉണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്നാണ് ഗീതാനന്ദന്‍ പറഞ്ഞത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!