സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭയിലേക്ക്

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭയിലേക്ക്. സച്ചിന്റെ പേര് പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തരമന്ത്രാലയത്തിലേക്കയച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് സച്ചിന്റെ പേര് നിര്‍ദേശിച്ചത്. സച്ചിന്‍ ഭാര്യ അഞ്ജലിയുമൊത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.
സച്ചിനോടൊപ്പം ബോളിവുഡ് താരം രേഖയടക്കം പത്തപേരെയാണ് നോമിനേറ്റ് ചെയ്യുന്നത്.

39 കാരനായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കായികരംഗത്ത് രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ എക്കാലത്തേയും പ്രതിഭകളില്‍ ഒരാളാണ്.

 

എണ്‍പതുകളില്‍ ഹിന്ദി സിനിമാരംഗത്ത് നിറഞ്ഞ് നിന്ന നടി രേഖ നിരവധി ദേശിയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

സച്ചിന്റെ രാജ്യസഭാ നിര്‍ദേശത്തെ ബിജെപിയും സ്വാഗതം ചെയ്തു.

Share news
error: Content is protected !!
Scroll to Top