Section

malabari-logo-mobile

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വതി നടി

HIGHLIGHTS : തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒഴിവു ദിവ...

charlie-photos-images-35193തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒഴിവു ദിവസത്തെ കളിയാണ് മികച്ച സിനിമ. മികച്ച സംവിധായകനായി മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ലി) തെരഞ്ഞെടുക്കപ്പെട്ടു.

ചാര്‍ലിയിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്‍, ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകമളിലൂടെ പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി പ്രേം പ്രകാശും ( നിര്‍ണായകം) അവാര്‍ഡിന് അര്‍ഹനായി. ജയസൂര്യക്ക് പ്രത്യേക ജൂറി അവാര്‍ഡ്, ചിത്രങ്ങള്‍ സുസു സുധീ വാത്മീകം, ലുക്കാ ചുപ്പി. ജോയ് മാത്യുവിന് പ്രത്യേക ജൂറി പരാമര്‍ശം. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ ജോമോന്‍ ടി ജോണ്‍ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് സ്വന്തമാക്കി.
മികച്ച ചിത്രം- ഒഴിവുദിവസത്തെ കളി(സനല്‍കുമാര്‍ ശശിധരന്‍)
മികച്ച രണ്ടാമത്തെ സിനിമ – അമീബ (മനോജ് കാന)
മികച്ച ജനപ്രിയ ചിത്രം – എന്ന് നിന്റെ മൊയ്തീന്‍ ( ആര്‍ എസ് വിമല്‍)
നടന്‍ – ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ലി)
നടി – പാര്‍വ്വതി ( എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി)
സംവിധായകന്‍- മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)

sameeksha-malabarinews

കുട്ടികളുടെ ചിത്രം- മലയാട്ടം
ഛായാഗ്രാഹകന്‍- ജോമോന്‍ ടി ജോണ്‍ ( എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, നീന)
സ്വഭാവ നടന്‍- പ്രേം പ്രകാശ്( നിര്‍ണായകം)
മികച്ച സ്വഭാവ നടി – പിവി അഞ്ജലി ( ബെന്‍)
മികച്ച ഗാനരചയിതാവ് – റഫീക്ക് അഹമ്മദ് ( കാത്തിരുന്ന്…കാത്തിരുന്ന്)
മികച്ച തിരക്കഥ – ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
കഥാകൃത്ത് – ഹരികുമാര്‍( കാറ്റും മഴയും)
പശ്ചാത്തല സംഗീതം – ബിജി പാല്‍ (പത്തേമാരി, നീന)
മികച്ച സംഗീത സംവിധായകന്‍ – രമേശ് നാരായണന്‍ ( ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍)
ഗായകന്‍ – പി ജയചന്ദ്രന്‍ ( ശാരതാംബരം…)
ഗായിക – മധുശ്രീ നാരായണന്‍ ( ഇടവപ്പാതി)
അവലംബിത കഥ – മുഹമ്മദ് റാസി (വെളുത്ത രാത്രികള്‍)
എഡിറ്റര്‍ – മനോജ് ( ഇവിടെ)
നവാഗത സംവിധായക – ശ്രീബാല കെ മേനോന്‍ ( ലവ് 24/7)
മികച്ച ബാലതാരം – ഗൗരവ് ജി മേനോന്‍ (ബെന്‍)
മികച്ച ബാലനടി – ജാനകി മേനോന്‍( മാല്‍ഡുഡി ഡെയ്‌സ്)
കലാസംവിധാനം – ജയശ്രീ ലക്ഷി നാരായണന്‍

വസ്ത്രാലങ്കാരം- നിസാര്‍ ( ജോ ആന്‍ഡ് ദ ബോയ്)
നൃത്ത സംവിധാനം – ശ്രീജിത്ത് (ജോ ആന്‍ഡ് ദ ബോയ്)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!