ശ്രീശാന്തിനൊപ്പം അഭിനയിക്കില്ല; അസിന്‍

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാവുന്ന മലയാള ചിത്രത്തില്‍ ബോളിവുഡ് താരം അസിന്‍ അഭിനയിക്കില്ല. ശ്രീശാന്ത് നായകനാവുന്ന ഈ ചിത്രത്തില്‍ അസിന്‍ നായികയാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇ്ൗ ചിത്രത്തിന്റെ സംവിധായകനായ പി ചന്ദ്രകുമാര്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ്.

ചിത്രത്തിലെ നായികമാര്‍ക്കായി ബോളിവുഡിലെ നടിമാരില്‍ പലരുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ചര്‍ച്ച നടത്തിയ നടിമാരില്‍ അസിന്റെ പേരില്ലെന്നും പി ചന്ദ്രകുമാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top