ശാലുമേനോന് ജാമ്യം കൊടുക്കരുത്; സര്‍ക്കാര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നടി ശാലുമേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ശാലുവിനെതിരെയുള്ള സാമ്പത്തിക കുറ്റാരോപണങ്ങളില്‍ അനേ്വഷണം പൂര്‍ത്തിയായിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു.

ശാലു മേനോന്റെയും ടെന്നി ജോപ്പന്റെയും ജാമ്യാപേക്ഷകളില്‍ സര്‍ക്കാര്‍ വാദം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കോടതി കേസ് വിധി പറയുന്നതിനായി മറ്റി വെച്ചു. കേസനേ്വഷണത്തില്‍ എഡിജിപി ഹേമചന്ദ്രന്റെ പങ്കിനെ സംബന്ധിച്ച് എജി കോടതിയുടെ ആവശ്യ പ്രകാരം വിശദീകരണം നല്‍കി.

 

Share news
error: Content is protected !!
Scroll to Top