Section

malabari-logo-mobile

വ്യാഴാഴ്ച മുതല്‍ ഹോട്ടലുകളില്‍ ‘നോ ചിക്കന്‍’

HIGHLIGHTS : കൊച്ചി: കോഴിയിറച്ചിക്ക് ക്രമാതീതമായി വില വര്‍ദ്ധിപ്പിക്കുന്നതില്‍

കൊച്ചി: കോഴിയിറച്ചിക്ക് ക്രമാതീതമായി വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വരുന്ന വ്യാഴാഴ്ച മുതല്‍ ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിളമ്പില്ല. 100 രൂപ വിലയുണ്ടായിരുന്ന കോഴിക്കിപ്പോള്‍ 150 രൂപയ്ക്ക് മുകൡലേക്കാണ് വില. മുപ്പത് ശതമാനം വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതാണ് ഹോട്ടല്‍ വ്യാപരികളെ ഇത്തരമൊരു കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പുത്തന്‍ തലമുറയ്ക്ക് കോഴിയിറച്ചി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഒരു ക്രേസ് തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭക്ഷണ ശീലങ്ങള്‍ കേരളത്തിലെത്തിയതോടെ നാട്ടിന്‍ പുറങ്ങളിലെ തെരുവോരസായാഹ്നങ്ങളുടെ ഗന്ധം മസാല പുരട്ടിയ ചുട്ടഇറച്ചിയുടേതായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ കണക്കനുസരിച്ച് പ്രതിദിനം 5,000 ടണ്‍ ഇറച്ചിയാണ് മലയാളി അകത്താക്കുന്നത്. ഇതില്‍ 2500 ഉം കോഴിയിറച്ചിയാണ്. കോഴിയിറച്ചി ഉല്‍പ്പനങ്ങള്‍ 70%മാനം വിറ്റഴിക്കപ്പെടുന്നത് ഹോട്ടലുകള്‍ വഴിയാണ്. ഇത് വ്യാഴാഴ്ച മുതല്‍ ഇല്ലാതാകും.ഇത് തീറ്റിപ്രിയരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്.

sameeksha-malabarinews

ഇത് തിരിച്ചടിയാവുന്ന മറ്റൊരു കൂട്ടരുണ്ട് കേരളത്തിലെ മാര്‍ക്കറ്റിലേക്ക് എത്തുന്ന 70 ശതമാനത്തോളം കോഴിയിറച്ചി എത്തിക്കു്‌നന കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലെയും ഫാമുകളെയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!