വെള്ളം കയറി പൂരപ്പുഴ അഴിമുറിച്ചു.

പരപ്പനങ്ങാടി : പൂരപ്പുഴയില്‍ നിന്ന് പുഴയരികിലെ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് കെട്ടുങ്ങല്‍ അഴിമുഖത്ത് മണ്‍തിട്ട മുറിച്ച് കടലിലേക്ക് തോടുകീറി.

വേനല്‍കാലമാവുമ്പോള്‍ അഴിമുഖത്ത് പ്രകൃതി ദത്തമായ മണ്‍തിട്ട രൂപപ്പെട്ട് വരാറുണ്ട്. കാലവര്‍ഷം ശക്തമായതോടെ പുഴ കടലില്‍ ചേരാത്തതിനാല്‍ ഇത്തവണ പൂരപ്പുഴയുടെ ഇരുകരകളിലുമുള്ള 50 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതെ തുടര്‍ന്ന് പ്രദേശവാസികളായ യുവാക്കള്‍ സ്ഥലത്തെത്തി അഴിമുറിക്കുകയായിരുന്നു.

താനൂര്‍ ബ്ലോക്ക്് പഞ്ചായത്ത് മെമ്പര്‍ ഷംസുദീന്റെ നേതൃത്വത്തില്‍ അഴിമുറിച്ചത്. ഇതിനിടെ അഴി ഏത് ഭാഗത്ത് മുറിക്കണമെന്നതിനെകുറിച്ച് ഇരു കരകളിലുമുള്ളവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിന്നീട് മെമ്പര്‍ ഇടപ്പെട്ട് താനൂര്‍ ഭാഗത്തേക്ക് അഴിമുറിക്കാന്‍ തയ്യാറാവുകയുമായിരുന്നു. ഇതേതുടര്‍ന്ന് സംഘര്‍ഷം ഒഴിവായി.

Share news
error: Content is protected !!
Scroll to Top