Section

malabari-logo-mobile

വിവാഹം അസാധുവായാലും ഭാര്യക്ക് ജീവനാംശം നല്‍കണം, ഹൈക്കോടതി

HIGHLIGHTS : കൊച്ചി : വിവാഹം അസാധുവായാലും ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന്

കൊച്ചി : വിവാഹം അസാധുവായാലും ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതി. ഈ നിയമം എല്ലാ മതസ്ഥര്‍ക്കും ബാധകമായിരിക്കുമെന്നും ജസ്റ്റിസുമാരായ ആര്‍.ബസന്തും കെ.സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ഏകപക്ഷീയമായോ കോടതി മുഖേനയോ വിവാഹം റദ്ദായാലും ജീവനാംശഅവകാശം ഇല്ലാതാകുന്നില്ലെന്നും പുനര്‍വിവാഹിതയാകുന്നതുവരെ ജീവനാംശം നല്‍കണമെന്നും ബഞ്ച് പറഞ്ഞു.

sameeksha-malabarinews

കണ്ണൂര്‍ കുടുംബ കോടതി വിധിക്കെതിരെ പാലക്കാട് കരിമ്പ സ്വദേശി ടി.കെ.സുരന്ദ്രന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഈ വിധി വന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!