Section

malabari-logo-mobile

വിവാദ പരാമര്‍ശം;മാപ്പ്‌ പറയില്ലെന്ന്‌ സ്‌മൃതി ഇറാനി

HIGHLIGHTS : ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സ്മൃതി ഇറാനി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്മ...

images (1)ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സ്മൃതി ഇറാനി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനി മാപ്പ് പറയും വരെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ദുര്‍ഗാ ദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള പരാമര്‍ശത്തിലാണ് പ്രതിപക്ഷം സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്നാല്‍ സ്മൃതി ഇറാനി മാപ്പു പറയാന്‍ വിസമ്മിതച്ചു. ദുര്‍ഗാ ദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ ജെഎന്‍യുവില്‍ നിന്നാണ് ലഭിച്ചത്.
രേഖകളില്‍ പറയുന്ന കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്ന് സ്മൃതി ഇറാനി സഭയില്‍ മറുപടി നല്‍കി. ഈ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

sameeksha-malabarinews

അതേസമയം, ദൈവ നിന്ദയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിച്ചു നീക്കം ചെയ്യുമെന്ന് ചെയറിലുണ്ടായിരുന്ന പി ജെ കുര്യന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!