Section

malabari-logo-mobile

വയനാട്ടില്‍ വീട്ടുകാരെ കെട്ടിയിട്ട്‌ 40 പവനും മൂന്ന്‌ ലക്ഷവും കവര്‍ന്നു

HIGHLIGHTS : കല്‍പ്പറ്റ: വയനാട്‌ വെണ്ണിയോട്‌ വീട്ടുകാരെ കെട്ടിയിട്ട്‌ കവര്‍ച്ച നടത്തി. വെണ്ണിയോട്ടെ വ്യാപാരി എ സി മൊയ്‌തു ഹാജിയുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌...

Untitled-1 copyകല്‍പ്പറ്റ: വയനാട്‌ വെണ്ണിയോട്‌ വീട്ടുകാരെ കെട്ടിയിട്ട്‌ കവര്‍ച്ച നടത്തി. വെണ്ണിയോട്ടെ വ്യാപാരി എ സി മൊയ്‌തു ഹാജിയുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. നാല്‍പ്പത്‌ പവനും മൂന്ന്‌ ലക്ഷം രൂപയുമാണ്‌ ഇവിടെ നിന്നും കവര്‍ന്നത്‌. രാത്രി രണ്ടു മണിയോടെയാണ്‌ സംഘം വീട്ടില്‍ മോഷണം നടത്തിയത്‌.

വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ്‌ ഈ സംഘം വീട്ടുകാരെ കോണിപ്പടിയില്‍ കെട്ടിയിട്ട ശേഷം പണവും ആഭരണങ്ങളും കവര്‍ന്നെടുത്തത്‌. മോഷണ സംഘത്തെ ചെറുക്കാനായി ഇവരുടെ കൈയിലെ കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‌ കൈയ്‌ക്ക്‌ സാരമായി പരിക്കേറ്റു. സംഘം വീട്ടിലെ കാറും കൈക്കലാക്കിയെങ്കിലും വീടിന്‌ ഏതാനും മീറ്ററുകള്‍ക്ക്‌ അകലെ ഉപേക്ഷിച്ചു.

sameeksha-malabarinews

സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!