ലോകകപ്പ് യോഗ്യതാ മത്സരം ഒമാന് വിജയം

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാന് വിജയം. ഇറാക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഒമാന്‍ വിജയിച്ചത്. മുന്നേറ്റ നിര താരം ഇസ്മായില്‍ അജ്മിയാണ് ഒമാന്റെ വിജയ ഗോള്‍ നേടിയത്.

സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലാണ് യോഗ്യതാ മല്‍സരം നടന്നത്.

9 പോയിന്റോടെ ജപ്പാന് പിറകെ രണ്ടാം സ്ഥാനമാണ് ഒമാന്. ജപ്പാന്‍ 14 പോയിന്റാണ് നേടിയിരിക്കുന്നത്. ജോര്‍ദ്ധാനുമായുള്ള മല്‍സരം ജയിക്കുകയും അടുത്ത മല്‍സരങ്ങളിലൊന്നും ഓസ്‌ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ ലോകകപ്പില്‍ കളിക്കാന്‍ ഒമാന് സാധിക്കും. ബ്രസീലാണ് ലോകകപ്പ് ഫുട്‌ബോളിന്റെ വേദി.

Share news
error: Content is protected !!
Scroll to Top