Section

malabari-logo-mobile

രണ്ട് വര്‍ഷത്തിനുള്ളില്‍ 68000 ബലാത്സംഗക്കേസുകള്‍: ശിക്ഷിക്കപ്പെട്ടത് 16999

HIGHLIGHTS : ദില്ലി ഇന്ത്യയില് 2009-11 കാലയളവില്‍ 68000 ബലാത്സംഗക്കേസുകള്‍

ദില്ലി : ഇന്ത്യയില് 2009-11 കാലയളവില്‍ 68000 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അവയില്‍ 16000 കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കണക്കുകള്‍. നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2011ല്‍ മാത്രം 24206 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അവരില്‍ 5724 പേര്‍ മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

മധ്യപ്രദേശിലാണ് ഏറ്റവുംമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്കിട്ടുള്ളത് 9539 കേസുകള്‍. ഇതില്‍ 2986 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. പശ്ചിമ ബംഗാളിലെ സ്ഥിതി അതിദയനീയമാണ്.രജിസ്റ്റര്‍ ചെയ്ത 7010 കേസുകളില്‍ വെറും 387 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പട്ടത്.

sameeksha-malabarinews

ഈ കാലയളവില്‍ കേരളത്തില്‍ 9232 ലൈംഗിക അതിക്രമകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തങ്ങിലും 718 എണ്ണമാണ് ശിക്ഷിക്കപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!