യുവ ടെലിവിഷന്‍ താരം നീരല്‍ ഭരദ്വാജ് കാറിടിച്ചു മരിച്ചു.

മുംബൈ : ടെലിവിഷന്‍ പ്രേക്ഷരുടെ പിയതാരമായ നീരല്‍ ഭരദ്വാജ്(18) കാറിടിച്ചു മരിച്ചു. ഇന്നു രാവിലെ 7.30 മണിയോടെയാണ് അപകടം നടന്നത്. നീരല്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ നീരലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമായത്.

കാര്‍ ഡ്രൈവര്‍ അമിതമായി മദ്യപിച്ചാണ് വണ്ടിയോടിച്ചിരുന്നത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. അതെ സമയം ഓട്ടോ ഡ്രൈറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബി ജെ പി നേതാവ് ഉമഭാരതിയുടെ പ്രൈവറ്റ് സെക്രട്ടറി ബി എല്‍ ശര്‍മയുടെ മകളാണ് നീരല്‍.

Share news
error: Content is protected !!
Scroll to Top