പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ അപാകത തീര്‍ക്കാനുള്ള ശ്രമം മറ്റിടത്ത്‌ വിനയാകുന്നു

പരപ്പനങ്ങാടി.: നിര്‍മാണത്തിനലെ അശാസ്‌ത്രീയത കാരണം ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ തന്നെ ഏറെ വിവാദങ്ങളില്‍ പെട്ട പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ അപാകത തീര്‍ക്കാന്‍ കടുലുണ്ടി റോഡില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം മറ്റൊരിടത്ത്‌ വിനയാകുന്നു. പാലം ഇറങ്ങുന്നിടത്ത്‌ റോഡ്‌ ഉയര്‍ത്തിയതോടെ മഴ പെയ്‌ത വെള്ളം മുഴുവന്‍ ഒഴുകിയിറങ്ങുന്നത്‌ കോവിലകം റോഡിലേക്കാണ്‌. കുടാതെ ഡ്രൈനേജില്ലാത്ത ഇവിടെ കടലുണ്ടി റോഡിലും വെള്ളക്കെട്ട്‌ രൂപപ്പെട്ടിരിക്കുകയാണ്‌.

ഇതോടെ ഈ മഴക്കാലത്ത്‌ കോവിലകം റോഡിലൂടെയുളള ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍

Share news
error: Content is protected !!
Scroll to Top