Section

malabari-logo-mobile

മുല്ലപെരിയാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിനും അവകാശമുണ്ട്;സുപ്രീം കോടതി

HIGHLIGHTS : ദില്ലി: മുല്ലപെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍

ദില്ലി: മുല്ലപെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും ഇതിനുവേണ്ടി കേരളത്തിന് നിയമം കൊണ്ടു വരാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അണക്കെട്ടിന്റെ സുരക്ഷയാണ് കേരളത്തിന് പ്രധാനമെന്ന് കേരളം സുപ്രീം കോടതിയെ ബോധിപ്പിച്ചിരിക്കുന്നു. അണക്കെട്ട് തകര്‍ന്നതിന്റെ 2006 ലെ വിധിയടക്കം ഒലിച്ചുപോകുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിധി സര്‍ക്കാര്‍ സ്വീകരണക്കണമെന്നും കോടതി നിരീക്ഷിച്ചു.

2006 ലെ വിധി എക്കാലത്തേക്കും നിലനില്‍ക്കണമെന്നില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി 2006 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി എപ്പോഴും നിലനില്‍ക്കണമെന്നില്ലെന്നാണ് കോടതി പറഞ്ഞത്.

sameeksha-malabarinews

അണകെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാടിന്റെ അവകാശ വാദം വസ്തുതയാണെങ്കിലും അപകട സാധ്യത മുന്‍നിര്‍ത്തി സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!