മുന്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു.

തൃശൂര്‍ : സിപിഐഎം വിട്ട് മുസ്ലിംലീഗില്‍ ചേര്‍ന്ന ചേരലക്കര ഗ്രാമപഞ്ചായത്ത് അംഗം റഫീഖിനെ വെട്ടി പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. റഫീഖ് സുഹൃത്തായ രവീന്ദ്രന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഏഴോളം വരുന്ന ഒരു സംഘം റഫീഖിനെ ആക്രമിക്കുകയായിരുന്നു.

സിപിഐഎമ്മിന്റെ ഏരിയാസെക്രട്ടറിയായി 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ച മുഹമ്മദ്കുട്ടിയുടെ മകനാണ് റഫീഖ്. ഗുരുതരമായി പരിക്കുപറ്റിയ റഫീഖിനെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റഫീഖിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചേലക്കര പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top