Section

malabari-logo-mobile

മാധ്യമപ്രവര്‍ത്തകക്ക്‌ നേരെ സദാചാരഗുണ്ടായിസം: സിപിഎം ജില്ല സക്രട്ടറി മാപ്പു പറഞ്ഞു

HIGHLIGHTS : തിരു: മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവ്‌ ജോണ്‍ ആളൂരിനും നേരെ ഉണ്ടായ സദാചാരപോലീസിങ്ങില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതില്‍ സിപിഎം ജ...


cpmതിരു: മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവ്‌ ജോണ്‍ ആളൂരിനും നേരെ ഉണ്ടായ സദാചാരപോലീസിങ്ങില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതില്‍ സിപിഎം ജില്ലാ സ്ക്രട്ടറി കടകംപള്ളി സുരദേന്ദ്രന്‍ മാപ്പ്‌പറഞ്ഞു തന്റെ ഫെയ്‌സ ബുക്ക്‌ പേജിലുടെയാണ്‌ കടകംപള്ളി നിലപാട്‌ വ്യക്തമാക്കിയത്‌.

കടകംപള്ളിയുടെ ഫേസ്‌ബുക്ക്‌ പേജിലെ പോസ്‌റ്റ്‌ ഇങ്ങിനെ

sameeksha-malabarinews

പ്രിയ സുഹൃത്തുക്കളേ ,

മാധ്യമ പ്രവർത്തക ശ്രീമതി ജിഷ എലിസബത്തിനേയും ഭർത്താവ് ശ്രീ. ജോണ്‍ ആളൂരിനേയും ജവഹർ നഗറിലെ ഓഫീസിൽ അപമാനിച്ച സംഭവം പ്രതിഷേധാർഹമാണ്. വ്യക്തിസ്വാതന്ത്രത്തിന് അമൂല്യമായ പ്രാധാന്യം നൽകുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ്). തൊട്ടയൽവാസിയുടെ ദുർബുദ്ധിയിൽ ഉദിച്ച കപട സദാചാര പ്രവർത്തനത്തിൽ സി.പി.ഐ (എം) ന്റെ രണ്ടു പ്രവർത്തകർ പെട്ടുപോയി എന്നത് ഏറെ ദുഖിപ്പിക്കുന്നു. സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളുടെ ശരിതെറ്റുകൾ മനസ്സിലാക്കാതെ ആരെങ്കിലും പറയുന്നതു കേട്ട് എടുത്തു ചാടി നടത്തിയ അപക്വമായ പ്രവർത്തനമായിരുന്നു അവരുടേത്. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എന്ന നിലയിൽ എന്റെ പാർട്ടിയുടെ രണ്ടു പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ ഈ അന്യായത്തിന് അവർക്കുവേണ്ടിയും എന്റെ പ്രസ്ഥാനത്തിനു വേണ്ടിയും ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുന്നു. മാധ്യമ പ്രവർത്തകയായ എന്റെ പ്രിയ സഹോദരി ജിഷക്കും ഭർത്താവ് ജോണ്‍ ആളൂരിനും ഉണ്ടായ മനോവിഷമം വളരെ വലുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത്തരം തെറ്റുകൾക്കുനേരെ കണ്ണടക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. കർശന ശിക്ഷയും, തിരുത്തി നേർവഴിക്കു നയിക്കുന്നതിനുള്ള നടപടികളും സി.പി.ഐ (എം) ന്റെ ഭാഗത്തു നിന്നുണ്ടാകും.

സ്നേഹാദരങ്ങളോടെ
കടകംപള്ളി സുരേന്ദ്രൻ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!