Section

malabari-logo-mobile

മഹാശ്വേതാ ദേവി പിണറായിയയുടെ വീട് സന്ദര്‍ശിക്കും

HIGHLIGHTS : കെല്‍ക്കത്ത: സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് സന്ദര്‍ശിക്കാനുള്ള ക്ഷണം

കെല്‍ക്കത്ത: സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് സന്ദര്‍ശിക്കാനുള്ള ക്ഷണം താന്‍ സ്വീകരിച്ചതായി ബംഗാളി എഴുത്തുക്കാരി മഹാശ്വേതാ ദേവി അറിയിച്ചു.

വീടിന്റെ വലിപ്പമല്ല, വീടിനെ ചൂഴ്ന്നുനില്‍കുന്ന നിഗൂഢതയാണ് പ്രശ്‌നമെന്നും പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. പിണറായിയുടെ വീടിന്റെ ഫോട്ടോകൂടി അയക്കാമായിരുന്നെന്ന്് പിണറായിക്കെഴുതിയ മറുപടികത്തില്‍ അവര്‍ പറഞ്ഞു.

sameeksha-malabarinews

പിണറായിയുടെ വീടിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ മാഫിയ ഭീക്ഷണിപ്പെടുത്തിയതായി പത്രത്തിലൂടെ അറിഞ്ഞതായും അവര്‍ കത്തില്‍ പറയുന്നുണ്ട്. കൂടാതെ മജീന്ദ്രനാണ് എംഎം മണിയുടെ പ്രസംഗത്തെകുറിച്ച് അറിയിച്ചതെന്നും മണിയല്ല,മാഫിയയാണ് പ്രശ്‌നമെന്നും , തനിക്ക് ഈ പ്രായത്തിലും ജീവഭയമില്ലെന്നും അവര്‍ കത്തിലൂടെ വ്യക്തമാക്കി.

പത്രപ്രവര്‍ത്തകരെയും, സാമൂഹ്യ പ്രവര്‍ത്തകരെയും എഴുത്തുകാരെയും വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പാര്‍ട്ടിയിപ്പോള്‍ ജനങ്ങളില്‍ നിന്ന് അകലുകയാണെന്നും പശ്ചിമബംഗാളില്‍ സിപിഐഎം ജനങ്ങള്‍ക്കൊപ്പമായിരുന്നപ്പോള്‍ താന്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്നതായും അവര്‍ പറഞ്ഞു. കൂടംകുളം ആമവനിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ കത്തിലൂടെ ആവശ്യപ്പെട്ട്.

ഒരുകൊലപാതകത്തെ മറ്റൊരു കൊലപാതകം കൊണ്ട് ന്യായീകരിക്കാനാവില്ലെന്നും കെ.ജി ശങ്കരപ്പിള്ളയുടെ വെട്ടുവഴി എന്ന കവിത ഒന്നിച്ചുചൊല്ലി അക്രമണത്തിനെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കാമെന്നും പറഞ്ഞാണ് കത്ത് അവര്‍ അവസാവിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!