Section

malabari-logo-mobile

മഴക്കാല രോഗം: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും

HIGHLIGHTS : മലപ്പുറം:

മലപ്പുറം: മഴക്കാല രോഗ വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടില്‍ എത്തിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്റ്റര്‍ കെ. ബിജു ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തി ബോധവത്കരണം നടത്തണം. ശുചിത്വ മിഷനില്‍ നിന്നും അനുവദിക്കുന്ന തുക ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉപയോഗപ്പെടുത്തണം. കല്ല്യാണ വീടുകളിലും ഹോട്ടലുകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുന്നതിന് ആവശ്യമായ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നടത്തും. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പ്രത്യേക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ഉമറുല്‍ ഫാറൂഖ് , എ.ഡി.എം പി. മുരളീധരന്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ. മുഹമ്മദ് ഇസ്മയില്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ജയദേവന്‍, വകുപ്പു തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!