മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ തയ്യാര്‍; വീരേന്ദ്ര സെവാഗ്.

ദില്ലി: ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുകയായണെങ്കില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി. ഫോം നഷ്ടമായതിനെ തുടര്‍ന്ന് ടീമില്‍ തന്റെ സ്ഥാനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് സെവാഗ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫോം വീണ്ടെടുക്കാനായി മധ്യനിരയില്‍ ബാറ്റു ചെയ്യണമെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശത്തെ തുടര്‍ന്നാണ് സെവാഗ് സ്ഥാനം മാറി പുതിയ രീതി പരീക്ഷിക്കാന്‍ തയ്യാറായതെന്ന് സൂചനയുണ്ട്.

 

Share news
error: Content is protected !!
Scroll to Top