Section

malabari-logo-mobile

മദ്യപിച്ച് ഡ്യൂട്ടിചെയ്ത ടിക്കറ്റ് എക്‌സാമിനര്‍ പൊലീസിനെ കണ്ട് മുങ്ങി.

HIGHLIGHTS : കോഴിക്കോട്: ഡ്യൂട്ടക്കിടയില്‍ ടി.ടി.ഇ മദ്യപിച്ചുവെന്ന യാത്രക്കാരന്റെ പരാതിയില്‍ പൊലീസ് പരിശോധനയ്ക്ക്

കോഴിക്കോട്: ഡ്യൂട്ടക്കിടയില്‍ ടി.ടി.ഇ മദ്യപിച്ചുവെന്ന യാത്രക്കാരന്റെ പരാതിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും ടി.ടി.ഇ മുങ്ങി. വെള്ളിയാഴ്ച വൈകീട്ട് 5.30 ന് കോഴിക്കോട്ടെത്തിയ മംഗലാപുരം-ചെന്നൈ മെയിലിലാണ് സംഭവം. കാഞ്ഞങ്ങാട്ടു നിന്ന് ട്രെയിനില്‍ കയറിയ യാത്രക്കാരനാണ് എസ്-1, എസ്-2 ബോഗിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇ മദ്യപിച്ചതായി പാലക്കാട്ടെ കമേഴ്്‌സ്യല്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്. കമേഴ്‌സ്യല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം തിരുവനന്തപുരം റെയില്‍വേ എസ്.പിയെയും ആര്‍.പി.എഫിനെയും അറിയിച്ചു. ഈ സമയം ട്രെയിന്‍ കണ്ണൂര്‍ വിട്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ പൊലീസും ആര്‍.പി.എഫും സംയുക്തമായിഎസ്-1,എസ്-2 കോച്ചില്‍ കോഴിക്കോടു വെച്ച് പരിശോധന നടത്തിയെങ്കിലും ടി.ടി.ഇയെ കണ്ടെത്താനായില്ല. പകരം ടി.ടി.ഇ പാലക്കാടുനിന്ന് കയറുമെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പാലക്കാട് കമേഴ്‌സ്യല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചു. ടി.ടി.ഇമാരുടെ മദ്യപാനം ശ്രദ്ധയില്‍പെട്ടാല്‍ 0491-2556198 നമ്പറില്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!