Section

malabari-logo-mobile

മത്സ്യഗ്രാമം പദ്ധതി: താനൂരില്‍ ഇരുനൂറ് വീടുകള്‍ നിര്‍മിക്കും

HIGHLIGHTS : താനൂര്‍: താനൂര്‍ തീരദേശത്തിന്റെ വികസന കുതിപ്പിന് ആക്കംകൂട്ടാന്‍ മത്സ്യഗ്രാമം പദ്ധതി വരുന്നു.

താനൂര്‍: താനൂര്‍ തീരദേശത്തിന്റെ വികസന കുതിപ്പിന് ആക്കംകൂട്ടാന്‍ മത്സ്യഗ്രാമം പദ്ധതി വരുന്നു. ജില്ലയില്‍ താനൂരി
ലാണ് ആദ്യഘട്ടത്തില്‍ മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ താനൂര്‍ തീരദേശത്തെ
മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരത്തില്‍ ഗണ്യമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ 197 വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. രണ്ട് കിടപ്പുമുറികളില്‍ 3.6 ലക്ഷം രൂപ മുട
ക്കിയാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഓലവീടുകളുടെ നിര്‍മാര്‍ജനമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. സ്വന്ത
മായി 2 സെന്റ് ഭൂമിയുടെ മത്സ്യതൊഴിലാളികള്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുക. മാര്‍ച്ച് മാസത്തോടെ പദ്ധതിക്ക്
തുടക്കം കുറിക്കും. തീരദേശവികസന കോര്‍പ്പറേഷനാണ് വീട് നിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നത്. അബ്ദുര്‍റ
ഹിമാന്‍ രണ്ടത്താണി എം എല്‍ എ ചെയര്‍മാനും ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് കണ്‍വീനറും ഫിഷറീസ് ഡെപ്യൂട്ടി ഡയ
റക്ടര്‍ ജോയിന്റ് കണ്‍വീനറുമായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും.

sameeksha-malabarinews

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പദ്ധതിക്ക് അന്തിമരൂപം നല്‍കി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മിനി ഓഡിറ്റോറിയം, ഓപ്പണ്‍സ്റ്റേജ്, സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍,
ഫിഷ് ഡ്രസിംഗ് സെന്റര്‍, ആശുപത്രിക്ക് പുതിയ കെട്ടിടം, ഹൈമാസ്റ്റ് ലൈറ്റ്, റോഡുകള്‍, കുടിവെള്ള പദ്ധതികളുടെ വിപു
ലീകരണം, അങ്കണവാടികളുടെ അപ്ഗ്രഡേഷന്‍, സാനിറ്റേഷന്‍, ബയോഗ്യാസ് പ്ലാന്റ്, ഡ്രൈനേജ് സൗകര്യങ്ങള്‍, മഴവെള്ള
സംഭരണി, വൈദ്യുതീകരണം മുതലായവയും നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!