ബി സന്ധ്യക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്

തിരു: സാഹിത്യ സൃഷ്ടി നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണം എന്നും മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും വിവാദ കവിയെഴുതിയ ബി സന്ധ്യക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്.
“എനിക്ക് ഇങ്ങനേ ആകാന്‍ കഴിയൂ” എന്ന പേരില്‍ ഒരു ആനുകാലികത്തില്‍ ബി സന്ധ്യയെഴുതിയ കവിതയാണ് വിവാദമായത്. രാഷ്ട്രീയക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും വിമര്‍ശിച്ചായിരുന്നു കവിത. കവിത വിവാദമായതിനെ തുടര്‍ന്ന് ഡിജിപി സന്ധ്യയോട് വിശദീകരണം ആവശ്യപെട്ടിരുന്നു. എന്നാല്‍ കവിതയെഴുത്ത് സാഹിത്യരചന മാത്രമാണെന്നായിരുന്നു സന്ധ്യയുടെ മറുപടി. ഈ മറുപടി ഡിജിപി സര്‍ക്കാരിലേക്ക് അയച്ചു. ചീഫ് സെക്രട്ടറി മറുപടി പരിശോധിച്ച ശേഷമാണ് എഡിജിപിക്ക് മുന്നറിയിപ്പ് നല്‍കിയത്.

Share news
error: Content is protected !!
Scroll to Top