ബിജു രാധാകൃഷ്ണന്‍ രക്ഷപ്പെട്ടത് നടി ശാലൂ മേനോന്റെ കാറില്‍

തൃശൂര്‍ : സോളാര്‍ പവര്‍പ്ലാന്റ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ രക്ഷപ്പെട്ടത് സീരിയല്‍ സിനിമ നടി ശാലൂമേനോന്റെ കാറില്‍. ബിജു എറണാകുളത്തു നിന്ന് തൃശൂരിലേക്ക് ശാലു മേനോന്റെ കാറിലാണ് പോയതെന്നും ഈ സമയത്ത് ശാലുമേനോന്റെ ഫോണില്‍ നിന്ന് ബിജു പലര്‍ക്കും വിളിച്ചതായും പോലീസ്.

ഇതിനിടെ ശാലുമേനോന് ടീം സോളാറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തട്ടിപ്പിന് ഇരയായവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ടീം സോളാറിന്റെ എക്‌സിക്യുട്ടീവ് ഓഫീസറാണ് ശാലൂ മേനോന്‍ എന്നാണ് ബിജു ഇടപാടുകാരോട് പറഞ്ഞിട്ടുള്ളതത്രെ. ശാലൂ മേനോനായിരുന്നു കമ്പനിയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നത് എന്നതരത്തിലുള്ള മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മകള്‍ നൃത്തപരിപാടിക്ക് തൃശൂരിലേക്ക് പോകുമ്പോള്‍ ബിജു ഫോണില്‍ ബന്ധപ്പെട്ട് തന്നെ കൂടി തൃശൂരിലേക്ക് കൊണ്ടുപോകുമോയെന്ന് റിക്വസ്റ്റ് ചെയ്യുകയും ഇതെ തുടര്‍ന്ന് ഇരുവരും തൃശൂരിലേക്ക് പോവുകയായിരുന്നെന്നും ശാലുവിന്റെ അമ്മ പറഞ്ഞു.

എന്നാല്‍ സോളാര്‍ പാനല്‍ സംവിധാനം വച്ചുതരാമെന്ന് പറഞ്ഞ് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ തന്നില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി ശാലുനേനോന്‍ പറഞ്ഞു. ഈ തട്ടിപ്പില്‍ ഉന്നതരുമായുള്ള ഇടനിലക്കാരിയായി തന്നെ ഉപയോഗിച്ചുവെന്നുള്ള ആരോപണങ്ങളോട് പ്രതികരിക്കവെയണ് ശാലു ഇതു പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top