Section

malabari-logo-mobile

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

HIGHLIGHTS : സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2012 ലെ ബാലസാഹിത്യ

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2012 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. 2007, 2008, 2009, 2010, 2011 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികളാണ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/ നോവല്‍, കവിത, നാടകം, തര്‍ജമ/ നാടോടിക്കഥ, പുരാണ, ഇതിഹാസ- പുനരാഖ്യാനം, ശാസ്ത്ര, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/ പ്രൊഡക്ഷന്‍ എന്നിങ്ങനെ പത്ത് വിഭാഗങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കില്ല. എന്നാല്‍ മറ്റ് വിഭാഗങ്ങളിലേക്ക് അവര്‍ക്കും കൃതികള്‍ അയയ്ക്കാം.
എഴുത്തുകാര്‍ക്കും, പ്രസാധകര്‍ക്കും പുരസ്‌കാര പരിഗണനക്കായി പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകങ്ങളുടെ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, പാളയം, തിരുവനന്തപുരം- 695 034 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് ലഭിക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!