ഫേസ്ബുക്ക് വാളില്‍ അശ്ലീലം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ജമ്മു : ഫേസ്ബുക്കില്‍ അശ്ലീലം എഴുതിയതില്‍ മനം നൊന്ത് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ജമ്മു സ്വദേശിനിയായ രക്ഷാ ശര്‍മ്മയെന്ന പതിനെട്ടുകാരിയാണ് ചൊവ്വാഴ്ച കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് വാളില്‍ അശ്ലീല പോസ്റ്റുകള്‍ പോസ്റ്റ് ചെയ്തത് രണ്ട് യുവാക്കളാണെന്ന്്് കണ്ടെത്തിയിരുന്നു. രക്ഷയുടെ സഹപാഠികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. ഫേസ്ബുക്ക് വാളില്‍ അശ്ലീലം എഴുതിയതിനെ തുടര്‍ന്ന് രക്ഷ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി കൂട്ടുകാരികള്‍ പോലീസില്‍ മൊഴിനല്‍കിയിരുന്നു. രക്ഷയുടെ ആത്മഹത്യാകുറിപ്പില്‍ തന്റെ സ്‌കൂളില സഹപാഠികളായിരുന്ന രണ്ട് എഞിചിനിയറിംഗ് ബിരുദധാരികളെ കുറിച്ച് പറയുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ലൗപ്രീത്,ദീപക് സൈനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

1997 ല്‍ പോലീസിന്റെ ഇന്‍ഫോര്‍മറാണെന്നാരോപിച്ച് കാശ്മീര്‍ തീവ്രവാദികള്‍ രക്ഷയുടെ മാതാപിതക്കളെ കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം രക്ഷയും അവളുടെ മൂത്ത സഹോദരിയും അനാഥാലയിത്തിലാണ് വളര്‍ന്നത്.

Share news
error: Content is protected !!
Scroll to Top