മലപ്പുറം: പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ഫെബ്രുവരി 16ന് പാസ്‌പോര്‍ട്ടിന് അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 14നും 15നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി 16ന് അനുവദിച്ച സമയത്ത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ. അപേക്ഷകന്‍ അസല്‍ രേഖകള്‍ സഹിതം നേരിട്ടെത്തണം. അപേക്ഷാ ഫീസ് പണമായി നല്‍കണം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




