Section

malabari-logo-mobile

പാസ്റ്റര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

HIGHLIGHTS : വളളിക്കുന്ന്: ഇന്നലെ രാത്രി

വളളിക്കുന്ന്: ഇന്നലെ രാത്രി ക്രിസ്തീയ പുരോഹിതരായ ഡേവിഡ്, പിജെ തോമസ് എന്നിവര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ .പരപ്പനങ്ങാടി പോലീസ് കേസെടുത്തു. വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ആക്രമത്തില്‍ സാരമായി പരിക്കേറ്റ ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മര്‍ദനത്തില്‍ ഒരാളുടെ നട്ടെല്ലിനും മറ്റെയാളുടെ മൂക്കിനുമാണ് പരിക്ക്. ആക്രമത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദി സംഘടനയാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് വള്ളിക്കുന്ന് വാസു സ്മാരക വായനശാലയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് വൈകീട്ട് ഉഷാ നഴ്‌സറിക്ക് സമീപം നടന്ന പ്രതിഷേധയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹൈറുന്നീസ,

sameeksha-malabarinews

പഞ്ചായത്തംഗം ലത്തീഫ് കല്ലുടുമ്പന്‍, വി പി സോമസുന്ദരന്‍, ഇര്‍ഷാദ്, കേശവന്‍, കുഞാലന്‍കുട്ടി, വി വേലായുധന്‍,എ എന്‍ സത്യാനന്ദന്‍, പിപി ബാബു രവി മംഗലത്ത്എന്നിവര്‍ സംസാരിച്ചു.

ഇന്നലെ രാത്രി 9.30 മണിക്ക് മതപരിവര്‍ത്തനം നടത്താനായി വന്നു എന്നാരോപിച്ച് ഉഷാനഴ്‌സറിക്ക് സമീപത്തുള്ള ഒരു വീട്ടില്‍ നിന്ന് പ്രാര്‍ത്ഥനകഴിഞ്ഞ് മടങ്ങവെ പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുകയായിരുന്നു.

വള്ളിക്കുന്ന് മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങളില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. പോലീസ് അക്രമത്തെ അടിച്ചമര്‍ത്താന്‍ യഥാസമയം ഇടപെടുന്നില്ലെന്നാണ് അവരുടെ പരാതി.

ആര്‍എസ്എസ് അക്രമം അവസാനിപ്പിക്കാന്‍ നടപടി വേണം:  സിപിഎം
തിരൂരങ്ങാടി വള്ളിക്കുന്നില്‍ തുടര്‍ച്ചയായി ആര്‍എസ്എസ് നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മറ്റി യോഗം ആവിശ്യപ്പെട്ടു. പോലീസ് തുടരുന്ന മൃദുസമീപനമാണ് കഴിങ്ങ ദിവസം പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടാന്‍ ഇടയാക്കിയതെന്നും സിപിഎം.

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒന്നും അനുവദിക്കില്ലന്ന ഫാസിസ്റ്റ് രീതിയാണ് വള്ളിക്കുന്നില് ആര്‍എസ്എസ് പുലര്‍ത്തുന്നതെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യവിശ്യസികളും രംഗത്തു വരണമെന്നും സിപിഎം.

കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ക്രിമിനല്‍ സംഘത്തില്‍പെട്ടവര്‍ തന്നെയാണ് വള്ളിക്കുന്നിലെ ഈ അക്രമങ്ങള്‍ക്ക് പിന്നിലും. പരപ്പനങ്ങാടി എസ്‌ഐയുടെ ആര്‍എസ്എസ് ബാന്ധവം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.
വള്ളിക്കുന്നില്‍ സൈ്വര്യജീവിതം ഉറപ്പു വരുത്താന്‍ കലക്ടറടക്കമു്ള്ളവര്‍ ഇടപെടണമെന്നും പാസ്റ്റര്‍മ്രെ ആക്രമച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിപിഎം പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു.

 

 

വള്ളിക്കുന്നില്‍ പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!