Section

malabari-logo-mobile

പാകിസ്‌താനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 50 മരണം

HIGHLIGHTS : പെഷവാര്‍: പാകിസ്താനിലെ വടക്ക്പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കവും. വെള്ളപൊക്കത്തില്‍ 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍...

floodപെഷവാര്‍: പാകിസ്താനിലെ വടക്ക്പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കവും. വെള്ളപൊക്കത്തില്‍ 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 ഓളം പേര്‍ മരിച്ചതായാണ് പാകിസ്താനിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച മുതല്‍ ആരംഭിച്ച കനത്ത പേമാരിയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ ഗതാഗത-വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊഹിസ്താനിലാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ മാത്രം 12 ഓളം പേര്‍ മരണമടഞ്ഞു.വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. സ്വാത് നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ ജനങ്ങളോട് വീടുകള്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ദുരിതാശ്വാസ ക്യംപുകളും തുറന്നിട്ടുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!