Section

malabari-logo-mobile

പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനം: മരണം 79 ആയി.

HIGHLIGHTS : ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 79 ആയി. മരിച്ചവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഷിയാ വംശജര്‍ തിങ്ങിപാര്‍ക്കുന്ന മേഖലയിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ന്യൂനപക്ഷ ഷിയാ മുസ്ലീങ്ങളെയാണ് സ്‌ഫോടനം ലക്ഷ്യം വെച്ചതെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

sameeksha-malabarinews

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയിരുന്നു. നിരോധിച്ചിട്ടുള്ള സുന്നി തീവ്രവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ-ജംഗ്വി സംബവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ഈ മേഖലയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന സ്‌ഫോടനത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടിരന്നു. കഴിഞ്ഞ വര്‍ഷത്തിനിടയില്‍ മാത്രം ഷിയാ വിഭാഗതത്ിലെ 400 പേര്‍ പല സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!