Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ടോള്‍ പിരിവിന് ക്രിമിനലുകളെ ഇറക്കി; സ്ഥലത്ത് സംഘര്‍ഷം

HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍പിരക്കാന്‍ കരാറുകാരന്‍ ക്രിമിനലുകളെ ഇറക്കിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പരപ്പനങ്ങാടി:പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍പിരക്കാന്‍ കരാറുകാരന്‍ ക്രിമിനലുകളെ ഇറക്കിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ച ടോള്‍ പിരിവ് നടത്താനാണ് നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായവരെ കരാറുകാരന്‍ ഇറക്കിയിരിക്കുന്നത.്

പിരിവുകാരില്‍ ഒരാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. സമരക്കാരില്‍ പ്രധാനിയും സിപിഎം നേതാവുമായ തുടിശ്ശേരി കാര്‍ത്തികേയന്റെ മാരേജ് സ്റ്റോറില്‍ നിന്ന് ഉരുളിയും പാത്രങ്ങളും മോഷ്ടിച്ചതിനും ഇയാള്‍ പിടിയിലായിട്ടുണ്ട്. മറ്റൊരാളാകട്ടെ എട്ടുവിവാഹം കഴിച്ച് കുപ്രസിദ്ധിനായ ആളാണ്. കൂടാതെ കരാറുകാരന്റെ ബന്ധുക്കളെന്ന പേരില്‍ കുറച്ചുപേരെയും ഇവിടെ ഇറക്കിയിട്ടുണ്ട്.

sameeksha-malabarinews

ദിവസങ്ങളായി മുടങ്ങിക്കിടന്ന ടോള്‍ പുനരാരംഭിച്ച വിവരമറിഞ്ഞ് സമരപന്തലിലെത്തിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പിന്നീട് ബൂത്തിലേക്ക് മാര്‍ച്ച് ചെയ്യുതു. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. സമരക്കാര്‍ പോലീസുമായും പിരിവുകാരുമായും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതെ തുടര്‍ന്ന് കുറച്ചുസമയം പിരിവ് നിര്‍ത്തിവെച്ചു.

സംഘര്‍ഷ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ആര്‍ഡിഒ സമരക്കാരെ ഭീഷണിപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. സമരത്തെ കര്‍ശനമായി നേരിടണമെന്നാണ് ഇന്നലെ ആര്‍ഡിഒ വിളിച്ചുചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലുണ്ടായ തീരുമാനം. എന്നാല്‍ സമരക്കാരും ഒരുപടി പിറകോട്ടില്ലെന്ന തീരുമാനമെടുത്തതോടെ വരും ദിനങ്ങളില്‍ പരപ്പനങ്ങാടി സംഘര്‍ഷ മുഖരിതമാകാനാണ് സാധ്യത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!