പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ ബസ്സ് വൈദ്യുതി പോസ്റ്റിലിടിച്ച് 3 പേര്‍ക്ക് പരിക്ക്. തിരൂരില്‍നിന്നും പരപ്പനങ്ങാടിയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ബി.ഇ എം ഹൈസ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.
വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ബസ്സ് ശ്രമിക്കുന്നതിനിടയില്‍ റോഡരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് നടുവൊടിഞ്ഞ് റോഡിലേക്ക് വീണു.
അപകടം നടന്ന ഉടനെ വൈദ്യുതിബന്ധം വിച്ചേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരുടെയും ഇലക്ട്രിസിറ്റി ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണിത്.




